Actress Sonali Phogat's murder
പനാജി: നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. സൊനാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സഗ് വാന്‍, സുഹൃത്ത് സുഖ് വിന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്.
ഹൃയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ സൊനാലിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന അവരുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ മൂര്‍ച്ചയുളള എന്തോ കൊണ്ടുള്ള മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്.
മരിക്കുന്നതിന് മുന്‍പ് സൊനാലി കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടിരുന്നു. അപ്പോള്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് അവരോട് പറഞ്ഞിരുന്നു.
Keywords: Sonali Phogat's murder, Arrest, Goa police
 

 
							     
							     
							     
							    
 
 
 
 
 
COMMENTS