Actress Sonali Phogat passes away
ചണ്ഡിഗഢ്: നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഗോവയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗോവയില്‍ അവധി ആഘോഷിക്കാനെത്തിയ സൊണാലിക്ക് തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിനിമ, ടിക് ടോക്ക്, ടി.വി പരിപാടികള്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച നടിയാണ് സോണാലി ഫോഗട്ട്. 2008 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സൊണാലി മഹിളാ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായിരുന്നു. 2019 ല്‍ ഹരിയാന നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Keywords: Sonali Phogat, Passes away, B.J.P
COMMENTS