Actress Somy Ali against actor Salman Khan
മുംബൈ: നടന്‍ സല്‍മാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കാമുകിയും നടിയുമായ സോമി അലി. സമൂഹമാധ്യമങ്ങളിലൂടെയാണ് അവര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്.
മേം നേ പ്യാര്‍ കിയ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ആളുകള്‍ നടനെ ആരാധിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം സ്ത്രീകളെ ഉപദ്രവിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നയാളാണെന്നായിരുന്നു നടിയുടെ കുറിപ്പ്.
എന്നാല്‍ ഇത് വിവാദമായതോടെ അവര്‍ പോസ്റ്റ് പിന്‍വലിച്ചു. പാകിസ്ഥാന്‍ വംശജയും അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ സോമി അലി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. അഞ്ചു വര്‍ഷക്കാലത്തോളം സല്‍മാനുമായി പ്രണയത്തിലായിരുന്ന നടി പിന്നീട് ബന്ധം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകുകയായിരുന്നു.
Keywords: Somy Ali, Salman Khan, Post, Model
COMMENTS