Maala Parvathy's mother dr. K.Lalitha passes away
തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ മാതാവ് ഡോ.കെ.ലളിത (85) അന്തരിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് ശാന്തി കവാടത്തില്‍ നടക്കും.
പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. കെ.ലളിത കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി പ്രൊഫസറും ഗൈനക്കോളജി വിഭാഗം മേധാവിയുമായിരുന്നു. വിരമിച്ച ശേഷം പട്ടം എസ്.യു.ടി ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
Keywords: Dr. K.Lalitha passes away, Maala Parvathy, Mother
COMMENTS