Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് രഹസ്യ നടപടികള്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. ഇതേതുടര്‍ന്ന് വിചാരണ കോടതി മാറ്റണമെന്നതും വിചാരണ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ഹൈക്കോടതി രഹസ്യവാദം കേള്‍ക്കും.
അതേസമയം അതിജീവിതയുടെ ഈ ആവശ്യത്തെ എതിര്‍ത്ത ദിലീപിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ ആവശ്യത്തില്‍ നിങ്ങള്‍ക്കെന്താണ് വിഷമമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു.
നേരത്തെ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതിനെ തുടര്‍ന്ന് ഹര്‍ജി ജസ്റ്റീസ് സിയാദ് റഹ്മാന്റെ പുതിയ ബെഞ്ചിന് കൈമാറുകയായിരുന്നു.
Keywords: Actress attacked case, High court, Dileep
COMMENTS