Actress Amala Paul's ex boyfriend arrested
ചെന്നൈ: പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാട്ടി നടി നല്‍കിയ പരാതിയിലാണ് ഗായകനും നടിയുടെ മുന്‍ കാമുകനുമായ ഭവ്‌നിന്ദറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2020 മാര്‍ച്ചില്‍ രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഇതിനെതിരെ അമല പോള്‍ രംഗത്തെത്തുകയും 2018 ല്‍ ഒരു ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണിതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് നടി ഇയാള്‍ക്കെതിരെ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
Keywords: Amala Paul, Boyfriend, Arrest
COMMENTS