Actor Nandu Poduval as Nedumudy Venu in Indian 2
ചെന്നൈ: കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിന്റെ വേഷം നടന്‍ നന്ദു പൊതുവാള്‍ ചെയ്യുന്നു. നെടുമുടി വേണുവുമായുള്ള രൂപസാദൃശ്യമാണ് നന്ദു പൊതുവാളിന് നറുക്കുവീഴാന്‍ കാരണം. ഇന്ത്യന്‍ ഒന്നിലെ കൃഷ്ണസ്വാമി എന്ന നെടുമുടി വേണുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ഇന്ത്യന്‍ 2 വിലും അതേ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇതോടെ വേണുവിനെ വച്ചു ചിത്രീകരിച്ച ഭാഗങ്ങള്‍ വീണ്ടും നന്ദു പൊതുവാള്‍ ചെയ്യും. ചിത്രത്തിലെ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച അന്തരിച്ച നടന്‍ വിവേകിനു പകരമായി നടന്‍ കാര്‍ത്തിക് എത്തുമെന്നും സൂചനയുണ്ട്.
Keywords: Indian 2, Nedumudy Venu,
COMMENTS