6 jawans killed in an accident in Jammi Kasmir
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേന സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് എട്ട് ജവാന്മാര്‍ മരിച്ചു. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍വച്ച് ബസ് നദിയിലേക്ക് മറിയുകയായിരുന്നു.
അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പൊലീസുകാരുമടങ്ങിയ 39 പേരാണ് വണ്ടിയിലുണ്ടായിരുന്നത്.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Jammu Kasmir, 6 Jawans, Bus accident
COMMENTS