Zee news anchor arrested for doctored Rahul Gandhi's video
റായ്പുര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പ്രതികരണമാണ് അവതാരകന്‍ തെറ്റായി പ്രചരിപ്പിച്ചത്.
വയനാട്ടിലെ ഓഫീസ് തകര്‍ത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം വളച്ചൊടിച്ച് ഉദയ്പുരിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കൊന്നവരാക്കിമാറ്റിയതിനെതിരെയാണ് കേസ്.
നാടകീയ രംഗങ്ങളിലൂടെയാണ് നോയിഡ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റിനായി രഞ്ജന്റെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ യു.പി പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടന്‍ നോയിഡ പൊലീസ് സ്ഥലത്തെത്തി ഛത്തീസ്ഗഢ് പൊലീസുമായി ചര്‍ച്ചചെയ്ത് രഞ്ജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Rahul Gandhi, Zee news anchor, Arrest
COMMENTS