V.D Satheesan about R.S.S notice
തിരുവനന്തപുരം: ആര്‍.എസ്.എസ് തനിക്കയച്ച നോട്ടീസ് അവജ്ഞയോടെ തള്ളക്കളയുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ പറഞ്ഞിരിക്കുന്നത് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാക്കറിന്റെ `ബഞ്ച് ഓഫ് തോട്‌സ്' എന്ന പുസ്തകത്തിലെ വരികളുമായി സാമ്യമുള്ളതാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്.
എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായും എന്തു നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടൊപ്പം ബഞ്ച് ഓഫ് തോട്‌സിലെ ഭരണഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന വരികളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വായിച്ചു.
Keywords: V.D Satheesan, R.S.S notice, Reject


COMMENTS