V.D Satheesan about RSS controversy
കൊച്ചി: തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആര്‍.എസ്.എസ് വേദി പങ്കിട്ടെന്ന പുതിയ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തൃശൂരില്‍ പി.പരമേശ്വരന്റെ പുസ്തക പ്രകാശന പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എം.പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവേകാനന്ദന്റെ ഹിന്ദു വാദവും സംഘപരിവാറിന്റെ ഹിന്ദുത്വവും രണ്ടാണെന്നാണ് അന്ന് സംസാരിച്ചിരുന്നതെന്നും ഇന്നും താന്‍ അതുതന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും മുന്‍മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞ കാര്യവും ഗോള്‍വാക്കറുടെ പുസ്തകത്തില്‍ പറയുന്ന കാര്യവും തമ്മില്‍ സാമ്യമുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു വര്‍ഗീയ വാദിയുടെ മുന്നിലും കീഴടങ്ങില്ലെന്ന വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും ഇതു പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വ്യക്തമാക്കി.
Keywords: V.D Satheesan, RSS controversy, V.S, Saji Cheriyan
COMMENTS