V.D Satheesan about minister R.Bindu's statement
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍.ബിന്ദു നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ബാങ്കില്‍ നിന്നും പണം ലഭിക്കാത്തതിനാല്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി കുടുംബം നടത്തിയ പ്രതിഷേധത്തിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു.
കുടുംബത്തിന് പണം നല്‍കിയതാണെന്നും മൃതദേഹം പ്രദര്‍ശിപ്പിച്ചത് രാഷ്ട്രീയമുതലെടുപ്പാണെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷം ഈ വിഷയം ആളിക്കത്തിക്കാത്തത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ മലക്കംമറിഞ്ഞ് മന്ത്രി ആര്‍.ബിന്ദു രംഗത്തെത്തി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും വിഷയത്തിലെ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് തന്നെ അറിയാമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്കിനായി 25 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Keywords: V.D Satheesan, Minister R. Bindu, Bank issue, Apologize
COMMENTS