Udhav Thackeray is against team Shinde
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും വിമതര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
ഇന്നു തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിലനില്‍ക്കേണ്ടത് സത്യമേവ ജയതേയാണെന്നും അസത്യമേവ ജയതേ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണികള്‍ അവഗണിച്ച് ഒപ്പം നിന്ന 16 എം.എല്‍.എമാര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
Keywords: Udhav Thackeray, Shinde, Sena symbol
COMMENTS