U.D.F about AKG centre attack
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി. ഇതുസംബന്ധിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന സി.പി.എമ്മിന്റെ ആരോപണത്തെതുടര്‍ന്നാണ് നടപടി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യും.
പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനപോലും ലഭിക്കാത്തതും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതും ഉള്‍പ്പെടുത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തീരുമാനവുമായിട്ടാണ് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Keywords: AKG centre, Attack, UDF, CPM
COMMENTS