ED arrests Bengal minister
കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ മന്ത്രി അറസ്റ്റില്‍. 23 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ പിന്നീട് വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. മന്ത്രിയുടെ അനുയായിയുടെ വീട്ടില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട 20 കോടിയോളം രൂപ ഇ.ഡി പിടിച്ചെടുത്തു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് ഇ.ഡി പരിശോധന. ഇതുസംബന്ധിച്ച് 13 വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തി.
Keywords: ED, Bengal minister, Arrests, Bengal

							    
							    
							    
							    
COMMENTS