Supreme court is about Vijay babu's anticipatory bail
ന്യൂഡല്‍ഹി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി.
വിഷയവുമായി ബന്ധപ്പെട്ട് ഇരയായ നടിയും സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം സുപ്രീംകോടതി ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ മാറ്റം വരുത്തി. ജൂണ്‍ 27 മുതല്‍ ജൂലായ് 3 വരെ മാത്രമേ ചോദ്യംചെയ്യാന്‍ പാടുള്ളൂയെന്ന ഉത്തരവില്‍ മാറ്റംവരുത്തി ആവശ്യമെങ്കില്‍ തുടര്‍ന്നും പൊലീസിനു ചോദ്യംചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
മാത്രമല്ല അതിജീവിതയെ അധിക്ഷേപിക്കാന്‍ പാടില്ല, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തി.
Keywords: Supreme court, Vijay Babu, Anticipatory bail, Refuce
COMMENTS