Supreme court about Marad flat issue
ന്യൂഡല്‍ഹി: മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും മരട് മുനിസിപ്പാലിറ്റിക്കുമെന്ന അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍. കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരും മുനിസിപ്പാലിറ്റിയുമാണ് തീരദേശ ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. അതിനാല്‍ ഉത്തരവാദികള്‍ നിര്‍മ്മാതാക്കളല്ലെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഇതേതുടര്‍ന്ന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Marad flat issue, Government & Muncipality
COMMENTS