Sriram Venkitaraman took charge as Alappuzha collector
ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കിടയിലും ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്. ഇവിടെ നിന്നും സ്ഥലം മാറിയ കളക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജ് ഇനി മുതല്‍ എറണാകുളം ജില്ലാ കളക്ടറാണ്.
പുതുതായി ചുമതലയേല്‍ക്കാന്‍ വന്ന കളക്ടര്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കുമെന്ന് കേരള മുസ്ലിം ജമാ അത്ത് വ്യക്തമാക്കി.
അതേസമയം താന്‍ ആദ്യമായാണ് കളക്ടറാകുന്നതെന്നും ഇടപെടണ്ട എല്ലാ മേഖലകളെക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശ്രീറാം വെങ്കട്ടരാമന് പറഞ്ഞു.
COMMENTS