Sreejith Ravi remanded for 14 days
തൃശൂര്‍: പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടന്‍ മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നും മരുന്നുകഴിച്ചിരുന്നില്ലെന്നുമൊക്കെയുള്ള വാദം കോടതി അംഗീകരിച്ചില്ല. ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടികള്‍ക്കുനേരെ നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതിന് തലേ ദിവസവും ഇയാള്‍ ഇതേ കുറ്റം ചെയ്തിരുന്നു. കുട്ടികള്‍ വീട്ടില്‍ അറിയിച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. വീണ്ടും ആവര്‍ത്തിച്ചതോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടനെ പിടികൂടുകയായിരുന്നു. മുതിര്‍ന്ന നടന്‍ ടി.ജി രവിയുടെ മകനാണ് ശ്രീജിത്ത് രവി.
Keywords: Sreejith Ravi, Remanded, 14 days
COMMENTS