Sonia Gandhi & Smrithi Iarani issue in Loksabha
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ ലോക്‌സഭയില്‍ വാക്കേറ്റമുണ്ടായി.
കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ബി.ജെ.പി പ്രതിഷേധത്തില്‍ സഭ നിര്‍ത്തിവച്ചിരുന്നു. ഇതേതുടര്‍ന്ന് സഭയില്‍ നിന്ന് മടങ്ങിയ സോണിയയ്‌ക്കെതിരെ ബി.ജ.പി അംഗങ്ങള്‍ മുദ്രാവാക്യംവിളിക്കുക്കയും സോണിയ അവരുടെ അടുത്തേക്ക് ചെല്ലുകയുമായിരുന്നു.
അവരോട് സംസാരിക്കുന്നതിനിടെ സ്മൃതി ഇറാനി അവിടേക്ക് പാഞ്ഞെത്തുകയും ബി.ജെപി എം.പിമാരെ ഭീഷണിപ്പെടുത്തുകയാണോ എന്നുചോദിച്ച് ബഹളംവയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രതിപക്ഷഅംഗങ്ങള്‍ സോണിയയെ പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Keywords: Sonia Gandhi, Loksabha, Smrithi Iarani, B.J.P
COMMENTS