Pulsar Suni in mental hospital
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍. കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്ന് സുനിയുടെ മാനസികാരോഗ്യം മോശമായതായാണ് റിപ്പോര്‍ട്ട്. സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
കേസില്‍ തടവില്‍ കഴിയുന്ന ഏകപ്രതിയാണ് പള്‍സര്‍ സുനി. 2017 ഫെബ്രുവരിയിലാണ് സുനി അറസ്റ്റിലായത്. കേസിലെ രണ്ടാംപ്രതിക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് സുനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളായതുകൊണ്ട് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതുപോലെ ഈ വര്‍ഷം അവസാനത്തോടെ കേസിന്റെ വിചാരണ അവസാനിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Actress attacked case, Pulsar Suni, Mental hospital


COMMENTS