P.T Usha's oath as M.P
ന്യൂഡല്‍ഹി: പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ പതിനൊന്നു മണിക്ക് രാജ്യസഭ സമ്മേളിച്ചപ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു.
കൂടുതല്‍ പേര്‍ സംസാരിക്കുന്നതിനാലാണ് ഹിന്ദി തിരഞ്ഞെടുത്തതെന്ന് പി.ടി ഉഷ പറഞ്ഞു. സുരേഷ് ഗോപിക്കു ശേഷം എം.പിയാകുന്ന മലയാളിയാണ് പി.ടി ഉഷ. സുരേഷ് ഗോപിയുടെ കാലാവധി തീരുന്ന മുറയ്ക്കാണ് ഉഷയ്ക്ക് അവസരം ലഭിച്ചത്.
ഇതിലൂടെ കായിക മേഖയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായും പി.ടി ഉഷ പറഞ്ഞു. ചടങ്ങുകള്‍ കാണാന്‍ പി.ടി ഉഷയുടെ കുടുംബവും ഡല്‍ഹിയില്‍ എത്തിയിരുന്നു.
Keywords: P.T Usha, MP, Hindi, Oath, Suresh Gopi
COMMENTS