Protesters raid Srilankan president's house
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൊടുമ്പിരിക്കൊള്ളുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രതിഷേധക്കാര്‍ കയ്യേറി. രാജ്യത്തെ മാസങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ ജനം തെരുവിലിറങ്ങുകയായിരുന്നു.
പ്രതിഷേധം ഭയന്ന് പ്രസിഡന്റ് നാടുവിട്ടതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ വസതിയിലേക്ക് ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് ആവശ്യം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതിഷേധത്തിനിടെ 33 പേര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തെരുവിലെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗേ പാര്‍ട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
Keywords: Srilanka, President's house, Protesters
COMMENTS