Protest against E.D
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് വിജയ്ചൗക്കില്‍ വച്ച് പൊലീസ് തടയുകയായിരുന്നു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ചവരെയും അറസ്റ്റ് ചെയ്തു. രണ്ടാം വട്ടമാണ് സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യംചെയ്യുന്നത്.
Keywords: Protest against E.D, Rahul Gandhi, Arrest, Sonia Gandhi
COMMENTS