Protest against CM
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി അന്വേഷണസംഘം. വിഷയത്തില്‍ ഇ.പി ജയരാജനെതിരായ കേസിലാണ് നോട്ടീസ്.
വലിയതുറ എസ്.എച്ച്.ഒയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
നേരത്തെയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടി ഹാജരാകാനാവില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
Keywords: Protest, CM, Youth congress, Notice


COMMENTS