Primary investigation against R.Sreelekha
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലില്‍ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരെ പ്രാഥമികാന്വേഷണം തുടങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഡീഷണല്‍ എ.സി.പി സുരേഷ് ഇതു സംബന്ധിച്ച പ്രാഥമികാന്വേഷണം നടത്തും. ഇതിനുശേഷം ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനി ക്രിമിനലാണെന്നുമൊക്കെയായിരുന്നു ആര്‍.ശ്രീലേഖ പറഞ്ഞത്. കേസിലെ തെളിവുകളെല്ലാം കൃത്രിമമാണെന്നും അവര്‍ പറഞ്ഞിരുന്നു. അവരുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കാനും നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനുമുള്ള നിയമോപദേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Primary investigation, R.Sreelekha, Dileep
COMMENTS