President Gotabaya Rajapakse arrived in the Maldives from Sri Lanka where there is a severe internal conflict
കൊളംബോ : രൂക്ഷമായ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ നിന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ മാലദ്വീപിലേക്കു കടന്നു. അദ്ദേഹത്തിന്റെ ഭാര്യ, സഹോദരനും മന്ത്രിയുമായിരുന്ന ബേസില്‍ രാജപക്‌സെ, ഒരു അംഗരക്ഷകന്‍ എന്നിവരാണ് മാലിയിലേക്ക് കടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കി ഇന്ന് രാജിവയ്ക്കുമെന്നാണ് രാജപക്‌സെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇന്ന് വെളുപ്പിന് മാലദ്വീപില്‍ എത്തിയ രാജപക്‌സെ ഇനിയും രാജി പ്രഖ്യാപിച്ചിട്ടില്ല.
വിമാനം ഇറങ്ങിയ അദ്ദേഹത്തെ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സ്വീകരിച്ചു. പൊലീസ് അകമ്പടിയോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
നേരത്തെ ബണ്ടാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി ദുബായിലേക്കു കടക്കാന്‍ ഗോട്ടബയയും ബേസിലും ശ്രമിച്ചിരുന്നുവെങ്കിലും എമിഗ്രേഷന്‍ അധികൃതര്‍ യാത്ര തടയുകയായിരുന്നു. നാലു വിമാനങ്ങളില്‍ കയറിക്കൂടാന്‍ ഇവര്‍ ശ്രമം നടത്തി. നാലും എമിഗ്രേഷന്‍ വിഭാഗം തടയുകയായിരുന്നു.
ഇതിനിടെ ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ അനുമതി നല്കാത്തതിനാല്‍ അതും വിഫലമായി. അമേരിക്കയിലേക്കു പോകാന്‍ ശ്രമിച്ചുവെങ്കിലും അവിടേക്കും ചെല്ലേണ്ടെന്നു പറഞ്ഞതോടെ ഗോട്ടബയ വെട്ടിലായിരുന്നു.
തുടര്‍ന്ന് അദ്ദേഹം വീണ്ടും സൈനിക താളത്തിലേക്ക് മാറിയിരുന്നു. പിന്നീട്, രാജ്യത്തെ സര്‍വ്വസൈന്യാധിപന്‍ എന്ന അധികാരം ഉപയോഗിച്ച് വ്യോമസേനയോട് വിമാനം വിട്ടുതരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തില്‍ അദ്ദേഹത്തെ മാലിയില്‍ എത്തിച്ചത്.
ഇതേസമയം, ഗോട്ടബയയെ മാലിയിലേക്കു കടക്കാന്‍ ഇന്ത്യ സഹായിച്ചുവെന്ന വാര്‍ത്തകള്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിഷേധിച്ചു. ഗോട്ടബയ ഇന്ന് തന്നെ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി റണില്‍ വിക്രമസിംഗേയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ തയ്യാറാകുന്ന മുറയ്ക്ക് രാജിവച്ചൊഴിയുമെന്നാണ് റണില്‍ പറഞ്ഞിരിക്കുന്നത്. ഗോട്ടബയ രാജിവച്ചൊഴിഞ്ഞാല്‍ പാര്‍ലമെന്റ് സ്പീക്കര്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. തുടര്‍ന്ന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാരിനെ അവരോധിക്കുകയായിരിക്കും അദ്ദേഹത്തിന്റെ ദൗത്യം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പരിതാപ അവസ്ഥയില്‍നിന്ന് കരകയണമെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് സാമ്പത്തിക കാര്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
Summary: President Gotabaya Rajapakse arrived in the Maldives from Sri Lanka where there is a severe internal conflict. His wife, his brother and minister Basil Rajapakse and a bodyguard reportedly crossed into Mali.
COMMENTS