The Central Meteorological Department has warned that there is a possibility of heavy rain in North Kerala due to the depression formed
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉത്തര കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്കി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് മാത്രമാണ് നേരത്തേ നല്കിയിരുന്നത്.
മണ്‍സൂണ്‍ പാത്തി പതിവു സ്ഥാനത്തു നിന്നു തെക്കോട്ടു മാറി സജീവമായി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം പരക്കെ മഴ ലഭിക്കും.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂന മര്‍ദ പാത്തി തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുകയാണ്. ബുധനാഴ്ചയോടെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
Summary: The Central Meteorological Department has warned that there is a possibility of heavy rain in North Kerala due to the depression formed in the Bay of Bengal. Orange alert has been announced today in Kasaragod, Kannur, Kozhikode and Wayanad districts.
COMMENTS