Nude photoshoot - Case against actor Ranvir Singh
മുംബൈ: ഒരു പേപ്പര്‍ മാസികയ്ക്ക് വേണ്ടി നഗ്നനായി പോസ് ചെയ്ത ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരെ കേസ്. കഴിഞ്ഞ ദിവസം നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തന്റെ നഗ്ന ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ പങ്കുവച്ചത്.
ഇതിനെതിരെ ഒരു എന്‍.ജി.ഒ ഭാരവാഹി രംഗത്തെത്തുകയും രണ്‍വീറിനെതിരെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു കാട്ടി കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയുമായിരുന്നു. നടനെതിരെ ഐടി ആക്ട്, ഐ.പി.സി നിയമങ്ങള്‍പ്രകാരം കേസെടുക്കണമെന്നാണാവശ്യപ്പെട്ടിരുന്നത്.
ഇതേതുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം നടന്റെ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Keywords: Ranvir Singh, Nude photoshoot, Police, NGO
COMMENTS