NEET exam controversy in Kollam Marthoma college
കൊല്ലം: നീറ്റ് വിവാദത്തെ തുടര്‍ന്ന് കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജില്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ആക്രമാസക്തമാവുകയായിരുന്നു. നീറ്റ് പരീക്ഷയ്ക്കായെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം വരെ പരിശോധിച്ച വിഷയത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ കോളേജിനും പൊലീസിനും നേരെ കല്ലെറിയുകയും കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ആക്രമാസക്തമായതോടെ പൊലീസ് ഇവര്‍ക്കു നേരെ ലാത്തിവീശി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
Keywords: NEET, Controversy, Kollam Marthoma college, Police
COMMENTS