യൂജിൻ : ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമടൽ നേടി പുതുചരിത്രമെഴുതി. ജാവലിൻ ത്ര...
യൂജിൻ : ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമടൽ നേടി പുതുചരിത്രമെഴുതി.
ജാവലിൻ ത്രോയിൽ 88.13 മീറ്റർ താണ്ടിയാണ് നിരജ് ഇന്ത്യയുടെ അഭിമാനമായത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ്.
2003 ൽ പാരിസ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പില് 6.70 ചാടി മലയാളി താരം അഞ്ചു ബോബി ജോർജ് നേടിയ വെങ്കലമാണ് ഇതിന് മുൻപ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ള ഏക മെഡൽ.
90.54 മീറ്റർ എറിഞ്ഞ് ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് സ്വർണം ചൂടിയത്. ഈനത്തിൽ നിലവിലെ ചാമ്പ്യനുമാണ് പീറ്റേഴ്സ്.
88.09 മീറ്റർ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലജ് വെങ്കലം നേടി.
ഫൈനലിൽ നീരജിന്റെ ആദ്യ ശ്രമം ഫൗൾ ആയിരുന്നു. നാലാം ശ്രമത്തിലാണ് 88.13 മീറ്റർ എറിഞ്ഞ് നീരജിന് വെള്ളി മെഡൽ ഉറപ്പാക്കാനായത്.
നീരജിന്റെ അഞ്ചും ആറും ശ്രമങ്ങൾ ഫൗൾ ആയിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ 87.58 എറിഞ്ഞ് ആയിരുന്നു നീരജ് സ്വർണം ചൂടിയത്.
COMMENTS