തിരുവനന്തപുരം : ദുബായില്‍ നിന്ന് എത്തിയ വ്യക്തിക്ക് വാനരവസൂരി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലേ...
തിരുവനന്തപുരം : ദുബായില്‍ നിന്ന് എത്തിയ വ്യക്തിക്ക് വാനരവസൂരി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലേക്ക് വിദഗ്ദ്ധ സംഘത്തെ അയച്ചു.
ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി. രവീന്ദ്രന്‍, എന്‍.സി.ജി.സി ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ. അരവിന്ദ് കുമാര്‍, ഡോ. അഖിലേഷ് എന്നിവരാണ് തിരക്കിട്ട് കേരളത്തിലേക്ക് എത്തിയത്.
ഇതേസമയം മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് വിദേശത്തുനിന്നു വന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രോഗം സംശയിച്ചിരുന്നതിനാല്‍ ഇയാള്‍ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്തത്. രോഗാണുവിന്റെ വളര്‍ച്ചാ സമയം 21 ദിവസമാണ്. ഈ ദിവസങ്ങളില്‍ പ്രാഥമിക കോണ്ടാക്ട് പട്ടികയിലുള്‍പ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇദ്ദേഹത്തിന്റെ വീട്ടിലുള്ളവരെയും, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്‌സി ഡ്രൈവറെയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെടുത്തി നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെനിന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Summary: Union health ministry has sent an expert team to Kerala after a person who arrived from Dubai was diagnosed with monkey pox. Advisor to the Ministry of Health Dr. P. Ravindran, NCGC Dr. Sanket Kulkarni, Dr. Arvind Kumar, Dr. Akhilesh rushed to Kerala.
COMMENTS