Minister Saji Cheriyan's controversial statement
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദപരാമര്‍ശത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രി. ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ് ഭവന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്തിയുടെ ഇടപെടല്‍.
മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോയടക്കം ഹാജരാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു പരിശോധിച്ചശേഷം ഭരണഘടനാലംഘനമാണെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടുനല്‍കാനാണ് ഗവര്‍ണറുടെ നീക്കം.
ഇതോടെ ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം തേടിയത്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയതാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്ന ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണിതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇതിനെതിരെ പ്രതിപക്ഷമുള്‍പ്പടെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഭരണഘടനയെയല്ല ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
Keywords: Saji Cheriyan, Controversial statement, CM, Governor
COMMENTS