K.Surendran's post about A.K.G centre attack
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പോസ്റ്റിട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മിന്നല്‍ മുരളി എന്ന സിനിമയിലെ വില്ലന്‍ കടയ്ക്ക് തീയിട്ടിട്ട് ആളുകളെ വിളിച്ചുകൂട്ടുന്ന ഫോട്ടോ പങ്കുവച്ചാണ് സുരേന്ദ്രന്‍ സി.പി.എമ്മിനെതിരെ രംഗത്തെത്തിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പുതിയ സംഭവ വികാസമെന്നും ഇത്തരത്തില്‍ ശ്രദ്ധതിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ആവശ്യമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സി.പി.എമ്മും സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ അരങ്ങേറാറുണ്ടെന്നും എ.കെ.ജി സെന്ററില്‍ പൊലീസിന്റെ ശക്തമായ കാവലുണ്ടായിരുന്നിട്ടും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തത് ദുരൂഹമാണെന്നും അദ്ദേഹം കുറിച്ചു.
Keywords: K.Surendran, A.K.G centre attack, Facebook post
COMMENTS