K.Sudhakaran is against CM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാജിവയ്ക്കുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് ഇനിയും പ്രതിഷേധം കടുപ്പിക്കുമെന്നും വാഹനം തടയുക മാത്രമല്ല ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും സുധാകരന് വ്യക്തമാക്കി.
എ.കെ.ജി സെന്റര്‍ ആക്രമണം കോണ്‍ഗ്രസിനെതിരായ ഇ.പി ജയരാന്റെ ബുദ്ധിയാണെന്നും അദ്ദേഹം തന്നെയാണ് അനുയായികളെക്കൊണ്ട് അത് ചെയ്യിച്ചതെന്നും അതിനാല്‍ വര്‍ഷങ്ങളോളം കേസ് അന്വേഷിച്ചാലും പ്രതിയെ കിട്ടാന്‍ പോകുന്നില്ലെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
Keywords: K.Sudhakaran, CM, Resign, Protest
COMMENTS