India won the Twenty20 series by beating England by 49 runs. Chasing a target of 171 runs in 20 overs, England were bowled out for 121 runs in 17 over
സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 170/ 8. ഇംഗ്ലണ്ട് 17 ഓവറില്‍ 121 ഓള്‍ഔട്ട്
ലണ്ടന്‍ : 49 റണ്‍സിന് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ട്വന്റി 20 പരമ്പര ഇന്ത്യ നേടി. 20 ഓവറില്‍ 171 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. കളി ഇന്ത്യയുടെ വരുതിയിലാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഒഫ് ദി മാച്ച്.
ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം നേടി. 35 റണ്‍സെടുത്ത മൊയീന്‍ അലിയും 33 റണ്‍സുമായി ഡേവിഡ് വില്ലിയുമാണ് ഇംഗ്ലീഷ് നിരയില്‍ അല്പമെങ്കിലും തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടപ്പെട്ട് 20 ഓവറില്‍ 170 റണ്‍സാണ് എടുത്തു. 29 പന്തില്‍ 46 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ക്രിസ് ജോര്‍ദാന്‍ നാലും അരങ്ങേറ്റ മത്സരം കളിച്ച റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നു വിക്കറ്റും ഇംഗ്ലണ്ടിനായി എടുത്തു.
ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യയ്ക്കു വേണ്ടി വീണ്ടും ഇറങ്ങിയെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരും തിരിച്ചെത്തി. ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെ പ്ലേയിംഗ് ഇലവനിലില്‍ നിന്ന് ഒഴിവാക്കി.
Summary: India won the Twenty20 series by beating England by 49 runs. Chasing a target of 171 runs in 20 overs, England were bowled out for 121 runs in 17 overs. Man of the match is Bhuvneshwar Kumar who played a vital role in making the game for India.
COMMENTS