HRDS secretary Aji Krishnan under arrest
പാലക്കാട്: എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍. ആദിവാസി വീടുകള്‍ കത്തിച്ചു എന്നുകാട്ടി ഒരു വര്‍ഷം മുന്‍പ് ഷോളയൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ആദിവാസി ഭൂമി കയ്യേറിയെന്നു കാട്ടി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന് ഏറെ വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്. പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണെന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഓഫീസില്‍ നിരന്തരം പൊലീസ് എത്തുന്നതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റ്. ഡി.വൈ.എസ്.പി ഓഫീസില്‍ മറ്റൊരു കേസില്‍ പരാതി നല്‍കിയ ശേഷം മടങ്ങുമ്പോള്‍ പൊലീസ് തിരിച്ചുവിളിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: HRDS, Aji krishnan, Arrest, Swapna Suresh
COMMENTS