തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2021 ആഗസ്റ്റില്‍ ഗവര്‍ണര്‍ കേന്ദ്ര റെയില...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2021 ആഗസ്റ്റില്‍ ഗവര്‍ണര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ജൂലായ് രണ്ടിനു നടന്ന എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ കത്ത് നല്‍കിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദമായ പദ്ധതി രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് കേന്ദ്രമന്ത്രിമാരെ കാണുമെന്നും പരമാവധി സഹായം ചെയ്തുകൊടുക്കണമെന്നുമാണ് കത്തില്‍ വിവരിച്ചിരിക്കുന്നത്.
Keywords: Governor, Silverline, Letter, MP
COMMENTS