Gold smuggling case in niyamasabha
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവതരണാനുമതി നിഷേധിച്ച് സ്പീക്കര്‍. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങി. സംസ്ഥാനത്ത് നടന്ന ഏറ്റവും ഗൗരവകരമായ വിഷയം ചര്‍ച്ചചെയ്യാനനുവദിക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണിതെന്നും അതിന് മുഖ്യമന്ത്രി മടിയില്‍ കനമില്ല, ശുദ്ധി വേണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ നടക്കാന്‍ പാടില്ലാത്തത് പലതും നടന്നെന്നും ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ അറിവുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയത്തില്‍ സബ്മിഷന് ശ്രമം നടത്തിയത്.
Keywords: Gold smuggling case, Niyamasabha, CBI, Speaker
COMMENTS