കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും അപസ്വരം ഉയരുന്നു. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിനോട് ചോദ്യങ്ങളുമായി ഗണേശ് കുമാർ എംഎൽഎ രംഗത്തുവന്നതാണ്...
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും അപസ്വരം ഉയരുന്നു.
സംഘടനയുടെ
പ്രസിഡന്റ് മോഹൻലാലിനോട് ചോദ്യങ്ങളുമായി ഗണേശ് കുമാർ എംഎൽഎ രംഗത്തുവന്നതാണ് താരങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്.
വിവാദ സംഭവത്തിൽ നടൻ ദിലീപിനോട് സ്വീകരിച്ച സമീപനം പീഡനപരാതി നേരിടുന്ന വിജയ് ബാബുവിനോട് സ്വീകരിക്കുമോ എന്നാണ് ഗണേശ് ചോദിക്കുന്നത്.
മോഹൻലാലിന് അയച്ച കത്തും ഗണേശ് പുറത്തുവിട്ടിട്ടുണ്ട്. ലാലിന് നേരത്തേ അയച്ച കത്തുകൾക്കൊന്നും മറുപടി കിട്ടിയില്ലെന്നും ഗണേശ് പറഞ്ഞു.
താരസംഘടനയായ അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ എന്നും ഗണേശ് ചോദിക്കുന്നുണ്ട്.
സംഘടനയുടെ അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിനെന്നും ഗണേശ് ചോദിക്കുന്നുണ്ട്.
മോഹൻലാലും ഗണേശ് കുമാറും വളരെ അടുത്ത സുഹൃത്തുക്കളായാണ് അറിയപ്പെടുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് ഗണേശ് കുമാറിനുവേണ്ടി പ്രചരണത്തിന് ഇറങ്ങുക വരെ മോഹൻലാൽ ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഗണേശിന് വന്ന മാറ്റം സിനിമാവൃത്തങ്ങളിൽ അതിശയം ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ, തൻറെ ഉറ്റ സുഹൃത്തായ ദിലീപിനെ താര സംഘടന വിവാദ വേളയിൽ കയ്യൊഴിഞ്ഞുവെന്ന നിലപാടാണ് ഗണേശിനുള്ളത്. ഇപ്പോൾ വിജയ് ബാബുവിനോട് കാണിക്കുന്ന മൃദു സമീപനം ദിലീപിനോടും വേണമായിരുന്നു എന്നാണ് ഗണേശൻ പറയുന്നത്. ഏതാണ്ട് ഇതേ നിലപാടിലാണ് സിദ്ദീഖ് ഉൾപ്പെടെയുള്ള താരങ്ങളും.
ഗണേശിന്റെ പരസ്യ നിലപാട് വരും ദിവസങ്ങളിൽ താരസംഘടനയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കാം.
COMMENTS