ആറ്റിങ്ങൽ : ആറ്റിങ്ങലിനടുത്ത് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദി...
ആറ്റിങ്ങൽ : ആറ്റിങ്ങലിനടുത്ത് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മണിക്കുട്ടൻ. മറ്റുള്ളവർ വിഷം കഴിച്ചു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.
സാമ്പത്തിക വിഷമതകൾ മണിക്കുട്ടനെ അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.
ചാത്തൻപറയിൽ തട്ടുകട നടത്തുകയായിരുന്നു മണിക്കുട്ടൻ.
(ഓർക്കുക: ആത്മഹത്യ പ്രശ്ന പരിഹാര മാർഗമല്ല, മാനസികാരോഗ്യ വിദഗ്ദ്ധർക്ക് സഹായം നല്കാനാവും. ഹെൽപ് ലൈൻ നമ്പർ: 1056)
COMMENTS