Fire in Ranbir Kapoor cinema set
മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അഗ്നിബാധ. ഒരാള്‍ മരിച്ചു. അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രം ലൗ രഞ്ജന്റെ മുംബൈയിലെ അന്ധേരി വെസ്റ്റിലെ സെറ്റിലാണ് തീപിടുത്തമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. രണ്‍ബീറിന്റെയും നായിക ശ്രദ്ധ കപൂറിന്റെയും ഒരുമിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനിരിക്കെയാണ് അപകടം. അപകടത്തെതുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.
Keywords: Ranbir Kapoor, shooting set, Mumbai
COMMENTS