Ex MLA K.S Sabarinathan under arrest
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന്‍ അറസ്റ്റില്‍. പ്രതിഷേധത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശബരീനാഥന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇന്നു വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം ചാദ്യംചെയ്യലിന് എത്തുന്നതിനു മുന്‍പായി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയിരുന്നു. ഇതില്‍ തീരുമാനമാകുംവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ അറസ്റ്റ് ചെയ്തുകഴിഞ്ഞുവെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടിയ കോടതി അറസ്റ്റിന്റെ രേഖ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.
തികച്ചും നാടകീയമായിരുന്നു അദ്ദേഹത്തിന്റെ അറസ്‌റ്റെന്നത് ശ്രദ്ധേയമാണ്. ഇതോടെ മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണ്ണക്കടത്ത് വിഷയം ഇനിയും പൂര്‍വാധികം ശക്തമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയേറെയാണ്.
Keywords: K.S Sabarinathan, Arrest, CM, Protest
COMMENTS