Emigration officers blocked bishop Rasalath in airport
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. യു.കെയിലേക്ക് പോകാനായെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. ബുധനാഴ്ച ഇ.ഡിയുടെ കൊച്ചിലെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം റെയ്ഡും നടന്നിരുന്നു. നേരത്തെ ഇ.ഡി ബിഷപ്പ് അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഇ.ഡി സഭയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തും മറ്റ് ബന്ധപ്പെട്ടയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
Keywords: Bishop Rasalath, Emigration, Block, Airport, ED
COMMENTS