Emergency declared in Sri Lanka
കൊളംബോ: ശ്രീലങ്കയില്‍ രാജ്യം വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജി വയ്ക്കാൻ വിസമ്മതിക്കുകയും പ്രധാനമന്ത്രി റണിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.
ചുമതലയേറ്റ റണിൽ രാജ്യത്ത് അനിശ്ചിതകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി.
ഗോട്ടബയ രജപക്‌സെയുടെയും റണി ലിന്റെയും രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. നിലവില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്.
സൈന്യം ഓഫീസിനു ചുറ്റും സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ്. പലേടത്തും കണ്ണീർ വാതക പ്രയോഗവുമുണ്ടായി.
സംഘര്‍ഷത്തിന് അയവു വരുത്താന്‍ വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Keyords: Sri Lanka, Emergency, President, Primeminister's office
COMMENTS