E.D 's action against Bineesh Kodiyeri
തിരുവനന്തപുരം: സി.പി.എം സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ വീട് കണ്ടുകെട്ടാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മരുതംകുഴിയിലെ വീടും ഭാര്യയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടാനാണ് തീരുമാനം.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് നടപടി. ഇതോടൊപ്പം ബിനീഷിന്റെ മറ്റ് സാമ്പത്തിക വിവരങ്ങളെല്ലാം അറിയിക്കാന്‍ ബാംഗ്ലൂരിലെ ഇ.ഡി ഓഫീസില്‍ നിന്ന് സംസ്ഥാന രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിന് കത്തു നല്‍കി. ഈ മാസം തന്നെ കണ്ടുകെട്ടല്‍ നടപടികളുമായി ഇ.ഡി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Bineesh Kodiyeri, ED, Bangalore
COMMENTS