DYFI - P.Biju fund controversy
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച നേതാവ് പി.ബിജുവിന്റെ സ്മരണാര്‍ത്ഥം പിരിച്ച ഫണ്ടിലാണ് തിരിമറി നടന്നത്. ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് കമ്മറ്റിയിലാണ് തിരിമറി നടന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മേഖലാ കമ്മറ്റികള്‍ സി.പി.എം - ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് പരാതി നല്കി.
പി.ബിജുവിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങുന്നതിനായി 11,20,200 രൂപ പിരിച്ചതില്‍ മേല്‍ കമ്മറ്റിക്ക് കൈമാറിയത് ആറു ലക്ഷം രൂപ മാത്രമാണെന്നും ബാക്കി തുക ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിന്‍ കൈവശം വച്ചെന്നുമാണ് ആക്ഷേപം.
എന്നാല്‍ നേരത്തെ ആക്ഷേപമുണ്ടായതോടെ ഇതില്‍ രണ്ടു ലക്ഷത്തോളം രൂപ പല തവണകളായി ജില്ലാ കമ്മറ്റിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. ബാക്കി തുകയിലാണ് ഇപ്പോള്‍ തര്‍ക്കമുണ്ടായിരിക്കുന്നത്. വിവരം പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയതോടെ വേഗത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
Keywords: DYFI, P.Biju fund, CPM, Medical college
COMMENTS