Death threats against Katrina Kaif & Vicky Kaushal
മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ക്ക് ഭീഷണി മെസേജുകള്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് ഇവരുടെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ നടന്‍ സല്‍മാന്‍ഖാനും പിതാവ് സലിം ഖാനും അജ്ഞാത വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയ്ക്ക് സംഭവിച്ചതുപോലെ സംഭവിക്കും എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതേതുടര്‍ന്ന് സല്‍മാന്‍ ഖാന്‍ തോക്ക് കൈവശം വയ്ക്കുന്നതിന് പൊലീസില്‍ അനുമതി തേടിയിരുന്നു.
Keywords: Death threats, Social media,  Katrina Kaif & Vicky Kaushal, Police
 

 
							     
							     
							     
							    
 
 
 
 
 
COMMENTS