DCC protest against Sriram Venkittaraman in Alappuzha
ആലപ്പുഴ: കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതില്‍ ആലപ്പുഴയില്‍ പ്രതിഷേധം കടുക്കുന്നു. മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതില്‍ പ്രതിഷേധിച്ച് ഡി.സി.സി ഇന്ന് കളക്ട്രേറ്റ് വളയുന്നു. രാവിലെ പത്തു മണിയോടെ കളക്ട്രേറ്റ് ധര്‍ണ്ണ ആരംഭിച്ചു.
ജില്ലയുടെ ചെയര്‍മാന്‍ കളക്ടര്‍ ആയതിനാല്‍ കേസിലെ ഒന്നാം പ്രതി തന്നെ കളക്ടര്‍ ആയി വരുന്നതിലാണ് പ്രതിഷേധം. കേസില്‍ വിചാരണ നേരിടുന്നയാളാണ് ശ്രീറാം.
കൊലപാതകത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്ത് സസ്‌പെന്‍ഷന്‍ പിവലിച്ച് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആലപ്പുഴ കളക്ടറായി നിയമിച്ചു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
Keywords: DCC, Protrst, Sriram Venkitaraman
COMMENTS