Minister Saji Cheriyan issue
ന്യൂഡല്‍ഹി: മന്ത്രി സജി ചെറിയാന്റെ രാജി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര നേതൃത്വം. ഭരണഘടനാലംഘനം നടത്തിയതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമോയെന്നത് കേരള നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പാര്‍ട്ടി കേന്ദ്ര ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
രാജിയില്ലെന്ന് മന്ത്രി അടക്കമുള്ള സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോഴും കേന്ദ്ര നേതൃത്വത്തിന് ഈ വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. ദേശീയതലത്തില്‍ തന്നെ ഈ വിഷയം ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. ദേശീയ മാധ്യമങ്ങളടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു.
അതുകൊണ്ടുതന്നെ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നു തന്നെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ വിഷയത്തില്‍ നാളെ ഒരു തീരുമാനമുണ്ടാകുമെന്നുതന്നെയാണ് സൂചന.
COMMENTS